ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിന്റെ വാർഷിക ദിന ചടങ്ങ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി ബോളിവുഡ് താരങ്ങൾ തങ്ങളുടെ കുട്ടികൾക്ക് പിന്തുണയുമായി പരിപാടിയിൽ പങ്കെടുത്തു.
അമിതാഭ് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെ ചടങ്ങിനെത്തി. ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ഷാഹിദ് കപൂർ, കരീന കപൂർ ഖാൻ, കരൺ ജോഹർ, സുഹാന ഖാൻ, അഗസ്ത്യ തുടങ്ങി നീണ്ടനിര തന്നെ ഉണ്ടായിരുന്നു.
എന്നാൽ ഇവിടെ താരമായത് ബച്ചൻ കുടുംബത്തിന്റെ പ്രിയങ്കരിയായ ആരാധ്യ ബച്ചനാണ്. തന്റെ മികച്ച പ്രകടനത്തിലൂടെ എല്ലാവരുടെയും ഹൃദയം ആരാധ്യ കീഴടക്കി. ആരാധ്യയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് എല്ലാവരും സോഷ്യൽ മീഡിയയിൽ.
പേരക്കുട്ടിയുടെ കഴിവ് കണ്ട് ആരാധ്യയുടെ മുത്തച്ഛൻ അമിതാഭ് ബച്ചനും ഏറെ സന്തോഷിക്കുകയും, ബിഗ് ബി തന്റെ പുതിയ ബ്ലോഗിൽ ആരാധ്യയെ പ്രശംസിച്ച് ചില വരികൾ എഴുതുകയും ചെയ്തു.
തന്റെ പേരക്കുട്ടി സ്റ്റേജിൽ വളരെ നാച്ചുറൽ ആയിരുന്നെന്നും ബിഗ്ബി പറഞ്ഞു. വൈറൽ വീഡിയോയിൽ ആരാധ്യയെ സ്റ്റൈലിഷ് കറുത്ത വസ്ത്രത്തിലാണ് കണ്ടത്. വീഡിയോകളിൽ ആരാധ്യയുടെ ലുക്കിനെ പ്രശംസിച്ചുള്ള കമന്റുകൾ നിരവധിയായിരുന്നു.