മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ അംഗരക്ഷകനായി 2015 മുതൽ ജോലി ചെയ്യുന്ന ഹെഡ് കോൺസ്റ്റബിളിനെ സ്ഥലം മാറ്റി.
ജിതേന്ദ്ര ഷിൻഡെയെയാണ് സ്ഥലം മാറ്റിയത്. ഇയാളുടെ വാർഷിക വരുമാനം 1.5 കോടി രൂപയാണെന്നു മാധ്യമ റിപ്പോർട്ടുണ്ടായിരുന്നു.
ഡിബി മാർഗ് പോലീസ് സ്റ്റേഷനിലേക്കാണു ഷിൻഡെയെ മാറ്റിയത്. 15 ദിവസം മുന്പു നടന്ന സ്ഥലംമാറ്റം ഇന്നലെയാണ് പോലീസ് വെളിപ്പെടുത്തിയത്.
അമിതാഭ് ബച്ചന് മുംബൈ പോലീസ് എക്സ് കാറ്റഗറി സുരക്ഷ നല്കിവരുന്നുണ്ട്. ബച്ചന്റെ വിശ്വസ്ത അംഗരക്ഷകരിലൊരാളാണു ഷിൻഡെ.
ഈ പദവിയിൽ ഒരു പോലീസ് കോൺസ്റ്റബളിന് അഞ്ചു വർഷത്തിൽ കൂടുതൽ തുടരാനാകില്ലെന്നാണു മാർഗനിർദേശമെന്നു പോലീസ് അധികൃതർ പറഞ്ഞു.
ഷിൻഡെയുടെ ഭാര്യ സെക്യൂരിറ്റി ഏജൻസി നടത്തുകയാണ്. നിരവധി പ്രമുഖകർക്ക് ഇവരുടെ ഏജൻസി സുരക്ഷയൊരുക്കുന്നുണ്ട്.