സ്വന്തംലേഖകന്‍
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥികളെ മാര്‍ച്ച് ആദ്യവാരത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്ന് ദേശീയ നേതൃത്വം. ഓരോ മണ്ഡലങ്ങളിലും മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ പട്ടിക ഇതിനകം ജില്ലാ കമ്മിറ്റികള്‍ നല്‍കിയിട്ടുണ്ട്.
സംസ്ഥാന നേതൃത്വം ഈ പട്ടിക പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ പാര്‍ലമെന്ററി ബോര്‍ഡ് മുമ്പാകെ വരും ദിവസം സമര്‍പ്പിക്കും.
തുടര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയും അനുമതി തേടി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കുകയും ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു കാലതാമസം വരുത്തരുതെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത്.
പ്രവര്‍ത്തക കണ്വന്ഷന് ഇന്ന് മുതല്‍
നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി പൂര്‍ണമായും ഒരുങ്ങി. മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാവും.
തെക്കന്‍ കേരളത്തില്‍ പ്രഭാരി സി.പി.രാധാകൃഷ്ണനും വടക്കന്‍ കേരളത്തില്‍ സഹപ്രഭാരി സുനില്‍ കുമാറുമാണ് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 10,11, 12 തീയതികളിലായി ബൂത്ത് സമ്മേളനങ്ങള്‍ നടക്കും.
സംസ്ഥാന പ്രസിഡന്റും മറ്റു സംസ്ഥാന ഭാരവാഹികളും ബൂത്ത് സമ്മേളനത്തില്‍ പങ്കെടുക്കും. 13,14 തീയതികളില്‍ ഒന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടി നടക്കും. തുടര്‍ന്ന് 20 മുതല്‍ കെ.സുരേന്ദ്രന് നയിക്കുന്ന കേരളയാത്രക്ക് തുടക്കമാവും.
അമിത്ഷായും യോഗി ആദിത്യനാഥും എത്തും
‘പുതിയ കേരളത്തിനായി വിജയ യാത്ര’ എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന കേരള യാത്രയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും.
അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന സന്ദേശവുമായി കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടകനായാണ് യോഗി ആദിത്യനാഥിനെ തീരുമാനിച്ചത്.
എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി ധര്മേന്ദ്രപ്രദാന്, സ്മൃതി ഇറാനി തുടങ്ങി കേന്ദ്രമന്ത്രിമാരേയും ദേശീയ നേതാക്കളേയും യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കും.