ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. മന്മോഹന് സിംഗിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്കു പറന്നുവെന്ന് മാളവ്യ എക്സിൽ കുറിച്ചു.
സിഖുകളെ ഗാന്ധിമാരും കോണ്‍ഗ്രസുകാരും വെറുക്കുന്നുവെന്നും ദര്‍ബാര്‍ സാഹിബിനെ ഇന്ദിര ഗാന്ധി അവഹേളിച്ച കാര്യം മറക്കരുതെന്നും മാളവ്യ പറഞ്ഞു. എന്നാൽ ബിജെപി വിഷയം വഴിതിരിച്ചുവിടുകയാണെന്നും മന്‍മോഹന്‍സിംഗിന്റെ സംസ്കാര ചടങ്ങുകള്‍ മോശമായി കൈകാര്യം ചെയ്ത ബിജെപിയുടെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനാണ് പുതിയ വിവാദമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.