ന്യൂഡൽഹി: ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം തുടരുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുവാക്കളെ ലഹരിയിലേക്കു വലിച്ചിഴക്കുന്നവർക്കു കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പണത്തിന്റെ അത്യാർത്തിക്കുവേണ്ടി യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്കു വലിച്ചെറിയുന്ന മയക്കുമരുന്നു കടത്തുകാരെ ശിക്ഷിക്കുന്നതിൽ മോദി സർക്കാർ വിട്ടുവീഴ്ച കാണിക്കില്ല. മയക്കുമരുന്നു കടത്തുകാർക്കെതിരേ കർശന നടപടികൾ തുടരും. ഇവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.