ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മണ്ഡലകാലത്ത് ശബരിമലയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മില്‍ ഇക്കാര്യം ധാരണയായി.
ശബരിമലയില്‍ ദര്‍ശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ തീയതി നിര്‍ദേശിച്ചിട്ടില്ല. അതേസമയം പ്രതിഷേധ പരിപാടികള്‍ എന്‍.ഡി.എയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു അമിത് ഷായുടെത്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള രാഷ്ട്രീയാവസരമായാണ് പാര്‍ട്ടി ഇതിനെ കാണുന്നത്.
നവംബര്‍ എട്ടു മുതല്‍ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. രഥയാത്രയുടെ സമാപനം സ്ത്രീകളുടെ റാലിയോടെയായിരിക്കും.