നഗരങ്ങളുടെ മുസ്ലിം പേരുകള്‍ മാറ്റുന്നതിന് മുമ്പ് ബിജെപി ആദ്യം ചെയ്യേണ്ടത് ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പേര് മാറ്റുകയാണ്! രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ നയത്തെ വിമര്‍ശിച്ച് പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പറയുന്നതിങ്ങനെ

ഇന്ത്യയിലെ നഗരങ്ങളുടെ പേരുകള്‍ മാറ്റുന്നതിന് മുമ്പ് ബിജെപി ആദ്യം ചെയ്യേണ്ടത് ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പേര് മാറ്റുകയാണെന്ന് പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. അമിത്ഷായുടെ പേര് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നുള്ളതാണെന്നും അങ്ങിനെ നോക്കുമ്പോള്‍ നഗരങ്ങളുടെ പേരുമാറ്റം ആലോചിക്കുന്ന ബിജെപി ആദ്യം ചെയ്യേണ്ടത് പ്രസിഡന്റില്‍ തന്നെ അത് പരീക്ഷിക്കുക എന്നതാണെന്നും ഹബീബ് പറഞ്ഞു.

അമിത്ഷായുടെ ‘ഷാ’ എന്ന കുടുംബപ്പേര് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നുള്ളതാണെന്നും ഗുജറാത്തിയില്‍ നിന്നള്ളതല്ലെന്നും ഹബീബ് പറയന്നു. ‘ഗുജറാത്ത്’ എന്ന പേരു പോലും പേര്‍ഷ്യന്‍ഭാഷയില്‍ നിന്നുള്ളതാണെന്നും ഗുജറാത്ര എന്നാണ് നേരത്തേ ഇത് അറിയപ്പെട്ടിരുന്നതെന്നും മാറ്റം പരീക്ഷിക്കുമ്പോള്‍ ഇവയെയൊന്നും വിട്ടുകളയരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസിന്റെ ഹിന്ദുത്വ നയത്തിന്റെ അതേ രീതിയിലാണ് ബിജെപി സര്‍ക്കാരും നീങ്ങുന്നത്. ഇസ്ലാമികമല്ലാത്തത് എല്ലാം തുടച്ചു മാറ്റുന്ന പാക്കിസ്ഥാനെപ്പോലെയാണ് ബിജെപിയും വലതുപക്ഷ സംഘടനകളും. ഹിന്ദുവല്ലാത്തതും പ്രത്യേകിച്ച് ഇസ്ളാമിക പൈതൃകത്തിലുള്ളതുമായ നാമങ്ങള്‍ തുടച്ചുനീക്കുകയാണ്. ആഗ്രയുടെ പേര് അഗ്രവാള്‍ എന്നാക്കാന്‍ അഞ്ചുതവണ ബിജെപി എംഎല്‍എ ജഗന്‍പ്രതാപ് യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു എന്ന വാര്‍ത്തയ്്ക്ക് പിന്നാലെയാണ് വിമര്‍ശനവുമായി ഹബീബ് എത്തിയത്.

Related posts