ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പേരകുട്ടിയെ കാവി നിറമുള്ള തൊപ്പി ധരിപ്പിക്കാൻ ശ്രമിക്കുന്ന വാർത്ത ഡിലീറ്റ് ചെയ്ത ദേശീയ മാധ്യമങ്ങൾ. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് മത്സരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാമനിർദേശ പത്രിക നൽകുന്നതിന്റെ ഭാഗമായി വലിയ ശക്തിപ്രകടനമാണ് ഗാന്ധിനഗറിൽ നടത്തിയത്.
അമിത് ഷാ തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വരണാധികാരിയുടെ ഓഫീസിലേക്ക് നീങ്ങുന്നതിനിടയാണ് കുടുംബാംഗങ്ങൾ സ്വീകരിക്കാൻ എത്തുന്നത്. കുടുംബാംഗങ്ങളോടൊപ്പം എത്തിയ പേരക്കുട്ടിയെ അമിത് ഷാ വാരിയെടുത്ത് ഒപ്പം ചേർത്തു. പേരകുട്ടിയെ കൈയിലെടുത്ത് ലാളിച്ച അദ്ദേഹം കുട്ടിയുടെ തലയിലുണ്ടായിരുന്ന തൊപ്പി മാറ്റി ബിജെപി തൊപ്പി ധരിപ്പിക്കാൻ ശ്രമിച്ചു.
വെള്ളയിൽ പൂക്കളുള്ള തൊപ്പി എടുത്തുമാറ്റിയാണ് കാവി തൊപ്പി അണിയിപ്പിക്കാനുള്ള അമിത് ഷായുടെ ശ്രമം തുടക്കത്തിൽ തന്നെ കൊച്ചുമകൾ ചെറുത്തു. ചിരിച്ചു കൊണ്ട് രണ്ടാമതും ബിജെപി തൊപ്പിയണിയിക്കാൻ അമിത് ഷാ ശ്രമിച്ചെപ്പോൾ കൊച്ചുമകൾ തൊപ്പി വലിച്ചൂരി. ഒടുവിൽ ആദ്യം ധരിച്ചിരുന്ന തൊപ്പി തിരികെ നൽകിയപ്പോൾ കൊച്ചുമകൾ അത് സന്തോഷത്തോടെ വാങ്ങി ധരിക്കുകയായിരുന്നു.
അമിത് ഷാ കൊച്ചുമകളെ ബിജെപി തൊപ്പി ധരിപ്പിക്കാൻ ശ്രമിക്കുന്നതും കുട്ടി തട്ടിമാറ്റുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്