കോൽക്കത്ത: ധാർഷ്ട്യവും അഹങ്കാരവുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്യോധനനെപ്പോലെ തകർന്നടിയുമെന്ന പ്രിയങ്ക ഗാന്ധിയുടെ വിമർശനത്തിന് ബിജെപിയുടെ മറുപടി. ആരാണ് ദുര്യോധനനെന്ന് മെയ് 23നറിയാമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
പ്രിയങ്ക ഒരാളെ ദുര്യോധനൻ എന്ന് വിളിച്ചാൽ അയാൾ അതാകില്ലല്ലോ എന്നും ഷാ ചോദിച്ചു.പശ്ചിമബംഗാളിലെ ബിഷൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവേയാണ് എഐസിസി ജനറൽ സെക്രട്ടറിയുടെ ആരോപണങ്ങൾക്ക് ഷാ മറുപടി പറഞ്ഞത്.