‘മ​ക്ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ എ​ങ്ങ​നെ ര​ക്ഷി​ക്കും’: അ​മി​ത് ഷാ

ജ​ൽ​ഗാ​വ് (മ​ഹാ​രാ​ഷ്ട്ര): പ്ര​ധാ​ന​മ​ന്ത്രി മോ​ദി ച​ന്ദ്ര​നി​ലേ​ക്ക് മ​നു​ഷ്യ​നെ അ​യ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി ത​ന്‍റെ മ​ക​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ 20-ാം ത​വ​ണ​യും ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​

രാ​ഹു​ലി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​നാ​ണ് സോ​ണി​യ ശ്ര​മി​ക്കു​ന്ന​ത്. മ​ക​ൻ ആ​ദി​ത്യ​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ ആ​ഗ്ര​ഹി​ക്കു​ന്നു. ശ​ര​ദ് പ​വാ​ർ ത​ന്‍റെ മ​ക​ളെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ എം.​കെ. സ്റ്റാ​ലി​ൻ ത​ന്‍റെ മ​ക​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, മ​മ​ത ബാ​ന​ർ​ജി​യു​ടെ ആ​ഗ്ര​ഹം അ​ന​ന്ത​ര​വ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ്.

‘ഇ​ന്ത്യ’ സ​ഖ്യ​ത്തി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക​യെ​ന്നും അ​മി​ത് ഷാ ​ചോ​ദി​ച്ചു. ജ​ൽ​ഗാ​വി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ.

Related posts

Leave a Comment