ശ്രീനഗർ: ഭീകരവാദത്തെ പാതാളത്തിൽ അടക്കം ചെയ്യുമെന്നും ഭീകരരെ തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി സംഭാഷണത്തിനില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുവാക്കളോടാണു തനിക്കു സംസാരിക്കേണ്ടതെന്നും പാക്കിസ്ഥാനോടല്ലെന്നും അമിത് ഷാ പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി നിര്‍മിച്ച ഭൂഗര്‍ഭ നിലവറയുടെ അവശ്യമില്ല. അതിർത്തിക്കപ്പുറത്തേക്കു വെടിവയ്ക്കാൻ ആര്‍ക്കും അധികാരമില്ല. അങ്ങനെ വെടിവച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദികളെയും കല്ലെറിയുന്നവരെയും ജയില്‍ മോചിതരാക്കില്ല. ഇത് മോദി സര്‍ക്കാരാണ്. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യും. ഒരു ഭീകരവാദിയെയും മോചിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.