തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ കു​ട്ടി​ക​ൾ; അ​മി​ത് ഷാ​യ്‌​ക്കെ​തി​രേ കേ​സ്

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ട്ട​ലം​ഘ​ന​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്‌​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് ഘ​ട​കം പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. മേ​യ് ഒ​ന്നി​ന് ബി​ജെ​പി റാ​ലി​ക്കി​ടെ അ​മി​ത് ഷാ​യ്‌​ക്കൊ​പ്പം വേ​ദി​യി​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​തി​ൽ ഒ​രു കു​ട്ടി ബി​ജെ​പി ചി​ഹ്നം കൈ​യി​ൽ പി​ടി​ച്ചി​രു​ന്നെ​ന്നും സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​ക്ക് കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ളി​ലോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലോ കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നാ​ണു ച​ട്ടം. ഐ​പി​സി സെ​ക്ഷ​ൻ 188 പ്ര​കാ​ര​മാ​ണ് കേ​സ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​മി​ത് ഷാ​യു​ടെ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ൽ എ​ഐ​സി​സി സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​ന്‍റ് ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​റാ​യ അ​രു​ൺ റെ​ഡ്ഡി​യെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment