ഒഡീഷ: തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലു കഴിയുമ്പോൾ നവീൻ പട്നായിക് ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയായി മാറുമെന്നു കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ഒഡീഷയിലെ ചാന്ദ്ബലിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി ഒഡീഷയില്‍ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 147 സീറ്റുകളുള്ള ഒഡീഷ നിയമസഭയിൽ ബിജെപി 75ലധികം സീറ്റുകൾ നേടുമെന്നും 21 ലോക്സഭാ സീറ്റുകളിൽ 17 എണ്ണത്തിൽ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.