തൊഴിലില്ലായ്മയേക്കാള്‍ നല്ലത് പക്കാവട വില്‍ക്കുന്നതോ കൂലിപ്പണിയെടുക്കുന്നതോ ആണ്! തൊഴിലില്ലായ്മയ്‌ക്കെതിരെ പക്കാവട വിറ്റ് പ്രതിഷേധിച്ച യുവാക്കളോട് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു

തൊഴിലില്ലായ്മയേക്കാള്‍ നല്ലത് പക്കാവട വില്‍ക്കുന്നതാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യസഭയില്‍ തന്റെ കന്നിപ്രസംഗത്തിലാണ് അമിത് ഷായുടെ വിവാദ പരാമര്‍ശം. തൊഴിലില്ലായ്മയ്ക്കെതിരെ പ്രതിഷേധിച്ച് ബംഗളൂരുവില്‍ മോദിയുടെ റാലി നടക്കുന്ന വേദിയ്ക്കരികില്‍ യുവാക്കള്‍ പക്കാവട വിറ്റ് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ പരാമര്‍ശം. തൊഴിലില്ലായ്മയേക്കാള്‍ നല്ലത് പക്കോട വില്‍ക്കുന്നതോ കൂലിപ്പണിയെടുക്കുന്നതോ ആണ്. പേക്കോട വില്‍ക്കുന്നതില്‍ നാണക്കേടായി ഒന്നുമില്ല. എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ ഇരിക്കെയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഏറെ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിതനെ കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പക്കാവട വില്‍ക്കുന്നത് തൊഴിലാണെങ്കില്‍ ഭിക്ഷാടനവും തൊഴിലായി കാണണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാമര്‍ശം. എന്നാല്‍ തൊഴിലില്ലായ്മയ്ക്ക് കോണ്‍ഗ്രസ് ആണ് ഉത്തരവാദികള്‍ എന്നായിരുന്നു അമിത് ഷായുടെ മറുപടി. ഈ പ്രശ്നം പെട്ടെന്നുണ്ടായതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഏതായാലും അമിത്ഷായുടെ പ്രസ്താവന വലിയ കോളിളക്കമാണ് ഉണ്ടായിക്കിയിരിക്കുന്നത്.

 

Related posts