നടി ആക്രമിക്കപ്പെട്ട സംഭവവും, അതുമായി ബന്ധപ്പെട്ട് നടന് ദിലീപ് നേരിടുന്ന പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍, ഇരുവരും അംഗങ്ങളായ, താരസംഘടന അമ്മയുടെ വാര്‍ഷിക പൊതുയോഗം അവസാനിച്ചു. ഇരയായ നടിയും ദിലീപും ‘അമ്മ’യുടെ മക്കളാണ്. ഇക്കാരണത്താല്‍ ഇവര്‍ രണ്ടുപേര്‍ക്കും ഒരുപോലെ നീതി കിട്ടണമെന്നാണ് അമ്മയുടെ നിലപാട്. രണ്ടുപേരെയും അമ്മ സംരക്ഷിക്കും. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോവട്ടെ. ദിലീപിനെ ഒറ്റപ്പെടുത്താനും കുറ്റക്കാരനാക്കാനും മാധ്യമങ്ങളും ചില ആളുകളും ശ്രമം നടത്തുന്നുണ്ട്. ആടിനെ പട്ടിയാക്കാനാും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനും സമ്മതിക്കില്ല. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ല. അമ്മയ്ക്കുവേണ്ടി സംസാരിച്ച ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചു.
Related posts
എന്നാ ഉണ്ട് മാഡം വേറെ വാർത്തകളൊക്കെ? മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ‘കുശലാന്വേഷണം’ നടത്തി; രണ്ട് വനിതാ പോലീസുകാർക്കെതിരേ അച്ചടക്കനടപടി
കൊച്ചി: അതീവ സുരക്ഷാ പ്രാധാന്യമുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ “കുശലാന്വേഷണ’ത്തിന് കൂടുതല്‍ സമയമെടുത്ത രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥകള്ക്കെതിരേ അച്ചടക്ക നടപടി....വയോധികയുടെ വായിൽ തുണി തിരുകി സ്വർണം അപഹരിച്ച കേസ്; പോലീസ് കൊണ്ടുവന്ന കള്ളനെക്കണ്ട് പാൽതങ്കം ഞെട്ടി; ഞെട്ടിക്കുന്ന ക്രൂരത ചെയ്തത് കൊച്ചുമകനും സുഹൃത്തും
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ വീട്ടിൽ പാൽ തങ്കം എന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങുകയായിരുന്ന വയോധികയുടെ മുഖം മൂടി...പണത്തിനു മീതെ പരുന്തും പറക്കില്ല… തട്ടിപ്പിന്റെ കൊടുമുടിയോളം അനന്തു വളർന്നത് രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച്; പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ…
കൊച്ചി: സംസ്ഥാനവ്യാപകമായി വലിയ തട്ടിപ്പിനു കളമൊരുക്കിയ അനന്തു വളർന്നത് രാഷ്ട്രീയ നേതാക്കളെ വ്യാപകമായി ഉപയോഗിച്ച്. മന്ത്രിമാരും എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ...