സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഭവത്തിൽ ആസിഫിന് പിന്തുണയുമായി താരസംഘടന അമ്മ.
‘‘ആട്ടിയകയറ്റിയ ഗർവിനോടു നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം. അമ്മ ആസിഫിനൊപ്പം’’. എന്ന കുറിപ്പുമായി അമ്മയുടെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ ആസിഫ് അലിയുടെ ചിത്രം പങ്കുവച്ചു.
നിരവധി ആളുകളാണ് ഈ വിഷയത്തിൽ ആസിഫിനെ പിന്തുണച്ച് രംഗത്തെത്തിയത്. അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖും ഇതേ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.