മാലാ പാര്‍വതിയുടെ രാജിയെ സ്വാഗതം ചെയ്യുന്നു. അമ്മയിലെ വനിതാ അംഗങ്ങള്‍ പാവകള്‍ അല്ല. വനിതാ അംഗങ്ങള്‍ക്ക് പ്രതികരണ ശേഷി ഉണ്ടെന്ന് രാജിയിലൂടെ സമൂഹത്തിന് മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞു.
സ്ത്രീകള്‍ക്ക് വേറെ സംഘടന ഉണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയന് പിള്ള രാജു പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല. വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ആണെങ്കില്‍ അത് തെറ്റായിപ്പോയി.
അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉളളത് അംഗങ്ങളായ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ്. അതുകൊണ്ട് തന്നെ വൈസ് പ്രസിഡന്റായ ആള് അത്തരത്തില്‍ പ്രതികരിച്ചത് ഒട്ടും ശരിയായില്ല.
അംഗങ്ങളായ സ്ത്രീകളുടെ പരാതികള്‍ അമ്മ ചര്‍ച്ച ചെയ്തില്ലെങ്കില്‍ മറ്റാരാണ് ചര്‍ച്ച ചെയ്യുക. അമ്മ എന്ന സംഘടന മലയാള സിനിമയിലെ താരങ്ങളുടേതാണ്.
ഏത് ജെന്‍ഡര്‍ എന്നുളളത് വിഷയമല്ല. അംഗങ്ങളുടെ പ്രശ്നം സംഘടനയുടെ പ്രശ്നമാണ്. സ്ത്രീകളായ അംഗങ്ങളുടെ പരാതികള്‍ പ്രാധാന്യത്തോടെ കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയും വേണം.-ബാബുരാജ്