അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കും ഗീതുമോഹന്‍ദാസിനുമെതിരേ അമ്മ നടപടിക്കൊരുങ്ങുന്നു. പാര്‍വതിയും ഗീതുവും ഉള്‍പ്പെടുന്ന വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുമായി സഹകരിക്കാന്‍ അമ്മ തയ്യാറാകാത്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ചിലര്‍ പറയുന്നു. അമ്മ ജനറല്‍ സെക്രട്ടി കൂടിയായ മമ്മൂട്ടിക്കെതിരെയാണ് പാര്‍വതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനുമായി സഹകരിക്കാന്‍ വിരലിലെണ്ണാവുന്ന നടിമാര്‍ മാത്രമേ തയ്യാറായിട്ടുള്ളൂ. അമ്മയെ ഭയന്നിട്ടാണ് മറ്റ് നടിമാര്‍ സഹകരിക്കാത്തതെന്നാണ് വനിതാ സംഘടനാ ഭാരവാഹികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പാര്‍വതിയെ ഇനി മലയാള സിനിമയില്‍ സഹകരിപ്പിക്കാതിരിക്കാനാണ് നീക്കം.
പാര്‍വതിയെ അധികം സിനിമകളില്‍ സഹകരിപ്പിക്കാതിരിക്കാന്‍ നിര്‍മാതാക്കളും സംവിധായകരും താരങ്ങളും ഉള്‍പ്പെടുന്ന വന്‍വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് കൂടിയായ സംവിധായകന്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ദുല്‍ഖര്‍ സല്‍മാനും സഹകരിച്ചേക്കില്ലെന്നാണ് സൂചനകള്‍. മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. പാര്‍വതിയെ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുവനടനെ നായകനാക്കി പ്രമുഖ നിര്‍മ്മാതാവ് നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്ന് പാര്‍വതിയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തൊക്കെയായാലും വരും ദിനങ്ങളില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത.