അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്; സ്വൈ​ര്യ​ജീ​വി​ത​ത്തി​നു ത​ട​സ​മാ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് അ​മ്മ​യെ വ​യ​റ്റി​ൽ ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു

ചേ​ർ​ത്ത​ല: അ​മ്മ​യെ ച​വി​ട്ടി​യും തൊ​ഴി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രുല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് നി​വ​ർ​ത്തി​ൽ സു​കു​മാ​ര​ന്‍റെ ഭാ​ര്യ ക​ല്യാ​ണി(75)യാ​ണ് മ​ക​ൻ സ​ന്തോ​ഷിന്‍റെ മ​ർ​ദനത്തിൽ കൊ​ല്ലപ്പ ട്ടത്.

2019 മാ​ർ​ച്ച് 31 നാ​യി​രു​ന്നു സം​ഭ​വം. സ​ന്തോ​ഷി​ന്‍റെയും ഭാ​ര്യ​യു​ടെ​യും സ്വൈ​ര്യജീ​വി​ത​ത്തി​നു ത​ട​സം​ നി​ൽ​ക്കു​ന്നു​വെ​ന്ന് കാ​ട്ടി ക​ല്യാ​ണി ത​നി​ച്ചാ​യി​രു​ന്ന ദി​വ​സം സ​ന്തോ​ഷ് മ​ർദിക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നുപി​ടി​ച്ചും വ​യ​റി​ൽ ച​വി​ട്ടു​ക​യും ചെ​യ്ത​തോ​ടെ അ​വ​ശനി​ല​യി​ലാ​യ ക​ല്യാ​ണി​യെ സ​ന്തോ​ഷ് ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ആ​ദ്യം സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നാ​ണ് സ​ന്തോ​ഷ് പ്ര​ച​രി​പ്പി​ച്ച​ത്. പോ​സ്റ്റ്മോ​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ക​ല്യാ​ണി​യു​ടെ വാ​രി​യെ​ല്ലു​ക​ളും ഇ​ടു​പ്പെല്ലു​ക​ളും പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​യി മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

ഇതേത്തുട​ർ​ന്നാണ് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത് രം​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വ​ഷ​ണം ന​ട​ത്തി സ​ന്തോ​ഷ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​ധാ​ന സാ​ക്ഷി​ക​ളാ​യ ക​ല്യാ​ണി​യു​ടെ മ​ക​ളും സ​ന്തോ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ സു​ധ​ർ​മയും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ച്ച സു​ഹൃ​ത്തും കോ​ട​തി​യി​ലെ വി​സ്താ​രസ​മ​യ​ത്ത് കൂ​റു​മാ​റി​യി​രു​ന്നു.

എ​ന്നാ​ൽ, അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി​കളും സാ​ഹ​ച​ര്യത്തെ ളി​വു​ക​ളും ശാ​സ്ത്രീ​യതെ​ളി​വു​ക​ളു​മാ​ണ് കേ​സ് വ​ഴി​ത്തി​രി​വി ലെത്തിച്ച​ത്. ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് എ​സ്. ഭാ​ര​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്.​എ. ശ്രീ​മോ​ൻ, അ​ഭി​ഭാ​ഷ​ക​രാ​യ ജി.​ നാ​രാ​യ​ണ​ൻ, അ​ശോ​ക് നാ​യ​ർ, ദീ​പ്തി കേ​ശ​വ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment