കൊച്ചി: ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് തന്റെ രാജി. ഹീനമായ ആക്രമണം നേരിട്ട തങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണു സംഘടന സ്വീകരിച്ചത്. താൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു. നീതി പുലരട്ടെയെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
സംഘടനയിൽനിന്നുകൊണ്ട് ചോദ്യം ചെയ്യുക പ്രയാസം: ഗീതു മോഹൻ ദാസ്
അമ്മയിൽ നിന്നുകൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുക ഏറെ പ്രയാസമാണെന്നു മുൻ നിർവാഹക സമിതി അംഗമെന്ന നിലയിൽ താൻ മനസിലാക്കിയിട്ടുള്ളതാണെന്ന് ഗീതു മോഹൻ ദാസ്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് സംഘടനയ്ക്കു വേണ്ടത് .
തങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോവുകയാണ്. ഇനിയും അതനുവദിക്കാൻ കഴിയില്ല. തന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ താൻ പുറത്തുനിന്നു പോരാടും.
രാജി തലമുറയുടെ കരുത്തിന്: റീമ കല്ലിങ്കൽ
കൊച്ചി: ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്നു താൻ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരിലല്ല താൻ അമ്മ വിടുന്നത്. അടുത്ത തലമുറയ്ക്കു സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ, ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ടുകൂടിയാണെന്നു വ്യക്തമാക്കിയാണു റീമ കല്ലിങ്കൽ രാജി അറിയിച്ചത്.