നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന ‘അമ്മ’യുടെ നിര്‍ണായക വാര്‍ഷികയോഗം കൊച്ചിയില്‍. മുന്‍ നിലപാടില്‍നിന്നു വ്യത്യസ്തമായി, നടി അക്രമിക്കപ്പെട്ട സംഭവം വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു അമ്മ ഭാരവാഹികള്‍ അറിയിച്ചു. നടന്‍ ദിലീപും യോഗത്തില്‍ പങ്കെടുക്കും. ബുധനാഴ്ച നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ചയായെന്ന് ഇടവേള ബാബു പറഞ്ഞു. നടി അക്രമിക്കപ്പെട്ട സംഭവം ഇന്നത്തെ ‘അമ്മ’ യോഗത്തില്‍ ശക്തമായി ചര്‍ച്ച ചെയ്യുമെന്നു രമ്യ നമ്പീശന്‍ പറഞ്ഞു. നടി അക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, താരങ്ങള്‍ക്കു പരസ്യമായി അഭിപ്രായം പറയുന്നതിനു വിലക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ആരുടെയും വായ അടപ്പിക്കാനില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും.
താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നില്ല. എക്‌സിക്യുട്ടീവ് യോഗം തുടങ്ങാന്‍ ദിലീപിനായി കാത്തിരിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. അതേസമയം, നടി അക്രമിക്കപ്പെട്ട സംഭവം ഇന്നത്തെ ‘അമ്മ’ യോഗത്തില്‍ ശക്തമായി ഉന്നയിക്കുമെന്നു രമ്യ നമ്പീശന്‍ പറഞ്ഞു. വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിക്കപ്പെട്ട ശേഷമുള്ള ആദ്യ അമ്മ യോഗമാണിത്. നടി അക്രമിക്കപ്പെട്ട സംഭവം സംഘടന ശക്തമായി ഉന്നയിക്കും. അമ്മയുടെ ഭാഗമാണു വിമന്‍ ഇന്‍ സിനിമ കലക്ടീവും. അമ്മ അംഗമായാണ് താന്‍ എത്തിയിട്ടുള്ളത്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് ബദല്‍ സംഘടനയല്ല. സ്ത്രീനീതിക്കുവേണ്ടിയുള്ള കൂട്ടായ്മയാണ്. അമ്മയില്‍ എല്ലാവരും ഒരുമിച്ചു വിഷയം ചര്‍ച്ച ചെയ്യും. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോഗ്യകരമായ ചര്‍ച്ച നടത്തി തീരുമാനമുണ്ടാകുമെന്നും രമ്യ പറഞ്ഞു. നടിയും ദിലീപുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ അമ്മയുടെ യോഗത്തില്‍ ചര്‍ച്ചയാവുമെന്ന് നടന്‍ സിദ്ദിഖും മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്നാല്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടത് നിയമവ്യവസ്ഥയാണെന്നും താരസംഘടനയല്ലെന്നും സിദ്ദിഖ് പറഞ്ഞു.