എതിരില്ലാതെ അ​മ്മ​യു​ടെപ്ര​സി​ഡ​ന്‍റാ​യി മോഹൻലാൽ; ശ്വേ​താ മേ​നോ​ന് വെല്ലുവിളിയായി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മണിയൻപിള്ള

 

കൊ​ച്ചി: താ​രസം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് മോ​ഹ​ൻ​ലാ​ലി​നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മോ​ഹ​ന്‍​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ല്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്നി​വ​യി​ലേ​ക്ക് മ​ത്സ​രം ന​ട​ക്കു​ന്നു​ണ്ട്.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. ഇ​ട​വേ​ള ബാ​ബു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും. എ​ട്ടാം ത​വ​ണ​യാ​ണ് ഇ​ട​വേ​ള ബാ​ബു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്.

സി​ദ്ധിഖ് (ട്ര​ഷ​റ​ര്‍), ജ​യ​സൂ​ര്യ (ജോ.​സെ​ക്ര​ട്ട​റി) എ​ന്നി​വ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.നോ​മി​നേ​ഷ​ന്‍ പി​ന്‍​വ​ലി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പുചി​ത്രം തെ​ളി​ഞ്ഞ​ത്.

ഡി​സം​ബ​ര്‍ 19ന് ​കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന ജ​ന​റ​ല്‍ബോ​ഡി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കുന്നേരം മൂ​ന്ന​ര​യോ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കും.

ര​ണ്ട് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ വേ​ണ്ട സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര രം​ഗ​ത്ത് മൂ​ന്ന് പേ​രാ​ണു​ള്ള​ത്. ശ്വേ​താ മേ​നോ​ന്‍, ആ​ശാ ശ​ര​ത് എ​ന്നി​വ​ര്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പാ​ന​ലി​ലും മ​ണി​യ​ന്‍ പി​ള്ള രാ​ജു സ്വ​ത​ന്ത്ര​നാ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

11 പേ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് 14 പേ​ര്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ബാ​ബു​രാ​ജ് ജേ​ക്ക​ബ്, ഹ​ണി റോ​സ്, ലെ​ന, മ​ഞ്ജു പി​ള്ള, നി​വി​ന്‍ പോ​ളി, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, സു​ധീ​ര്‍ ക​ര​മ​ന, സു​ര​ഭി ല​ക്ഷ്മി, ടി​നി ടോം, ടൊ​വി​നോ തോ​മ​സ്, ഉ​ണ്ണി മു​കു​ന്ദ​ന്‍ എ​ന്നി​വ​രാ​ണ് ഔദ്യോ​ഗി​ക പാ​ന​ലി​ല്‍. ലാ​ല്‍, ന​സീ​ര്‍ ല​ത്തീ​ഫ്, വി​ജ​യ് ബാ​ബു എ​ന്നി​വ​രാ​ണ് ഈ ​പാ​ന​ലി​നെ​തി​രേ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

Related posts

Leave a Comment