മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പിളര്‍പ്പ് ആസന്നമായതായി സിനിമ ലോകത്തു നിന്നും ലഭിക്കുന്ന സൂചനകള്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാലിനെ കൊണ്ടുവരാനും പൃഥ്വിരാജിനെയും ചില യുവതാരങ്ങളെയും ഒതുക്കാനും നടക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ സംഘടനയെ കലുഷിതമാക്കിയിരിക്കുന്നത്. ഈ മാസം 24ന് കൊച്ചിയിലാണ് വാര്‍ഷി പൊതുയോഗം നടക്കുക. ഇതില്‍ വച്ചാകും പുതിയ തെരഞ്ഞടുപ്പ്.
പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴയും. മത്സരം ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് ലഭ്യമായ വിവരം.
മോഹന്‍ലാല്‍ വരുമെങ്കിലും ഇന്നസെന്റ് പക്ഷത്തിന് തന്നെയാകും സംഘടനയില്‍ ആധിപത്യം. അതുകൊണ്ട് തന്നെ പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും പോലെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ ഒതുക്കുകയെന്ന ലക്ഷ്യം നേടാന്‍ വലിയ പ്രായസമുണ്ടാകില്ല.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചതാണ് പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ തിരിയാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ദിലീപിന് ഇപ്പോഴും അമ്മയില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.
അതേസമയം, പൃഥ്വിരാജിനെ മത്സരിപ്പിക്കാന്‍ ചില യുവതാരങ്ങള്‍ സമ്മര്‍ദം ചൊലുത്തുന്നുണ്ടെങ്കിലും താരത്തിന് താല്പര്യമില്ല. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന താരനിശയിലും ചില യുവതാരങ്ങള്‍ പങ്കെടുത്തിരുന്നില്ല.