തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ പ്രശ്നത്തിൽ ജനപ്രതിനിധികളായ മുകേഷും ഗണേഷും ജനാധിപത്യപരമായി നീങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുകേഷിനും ഗണേഷിനും ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽനിന്നു രാജിവച്ച നടിമാർ ഉന്നയിച്ച വിഷയം അമ്മ ചർച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുകേഷും ഗണേഷും ജനാധിപത്യപരമായി നീങ്ങണം; രാജിവച്ച നടിമാർ ഉന്നയിച്ച വിഷയം അമ്മ ചർച്ച ചെയ്യണമെന്ന് ചെന്നിത്തല
