തിരുവനന്തപുരം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചതിനു പിന്നാലെ പ്രതികരണവുമായി അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്. ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല. സിദ്ദിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു എന്ന് ജഗദീഷ് അറിയിച്ചു.
നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. അമ്മ എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്. പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും. ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി.