കൊച്ചി: വാര്‍ഷിക ജനറല്‍ ബോഡിക്ക് മുന്നോടിയായുളള താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം കൊച്ചിയില്‍ ചേരും.
നിര്‍മാതാക്കള്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടന് ശ്രീനാഥ് ഭാസി സംഘടനയില്‍ അംഗത്വമെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റു ചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന് ലഭിച്ചിട്ടുണ്ട്. ഇവരെ ഉള്‍പ്പെടുത്തണോയെന്ന കാര്യത്തിലും ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.
ഈ തീരുമാനം അന്തിമ അംഗീകാരത്തിനായി വാര്‍ഷിക ജനറല്‍ ബോഡിയുടെ മുന്നില്‍വയ്ക്കും. ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പ് ശക്തമാണ്.
ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗം നിര്‍ണായകമാണ്.