‘കോട്ടയം: ‘അമ്മ’ ഓഫീസിനു മുന്നിൽ ശയനപ്രദക്ഷിണ സമരവുമായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമതാരങ്ങളുടെ സംഘടനയായ ‘അമ്മ’വനിതാ ആർട്ടിസ്റ്റുകൾക്കെതിരേ നടന്ന പീഡനങ്ങളിൽ പരാതി നൽകാൻ തയാറാകണമെന്നും നീതി ലഭ്യമാക്കാൻ നിഷ്പക്ഷ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് 24ന് രാവിലെ 11ന് ആണ് ശയന പ്രദക്ഷിണ സമരം നടത്തുന്നത്.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അറിയിച്ചു.