കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാത്രി ഏഴിന് മരട് ലേ മെറിഡിയന് ഹോട്ടലിലാണ് യോഗം നടക്കുക. നടന് ഷെയ്ന് നിഗമിന്റെ വിലക്ക് നീക്കുന്നതിനുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
നിലവില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഷെയ്ന് നിഗത്തോട് നിര്‍ദേശിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഷെയ്ന് നിഗം അഭിനയിച്ചുകൊണ്ടിരുന്ന വെയില്, കുര്‍ബാനി എന്നീ സിനിമകള്‍ മുടങ്ങിയതു മൂലമുണ്ടായ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചു നില്ക്കുന്നതിനാല് അമ്മ നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഇന്ന് ചേരുന്ന നിര്‍വാഹക സമിതി യോഗത്തിന് ശേഷം പ്രഡ്യൂസേഴ്സ് അസോസിയേഷനുമായും അമ്മ ചര്‍ച്ച നടത്തും.