ജല്‍ന(മഹാരാഷ്ട്ര): അമ്മായിയമ്മയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കിയ യുവതിയെ പോലീസ് പിടികൂടി. പ്രതീക്ഷ ഷിംഗാരെ എന്ന 22 കാരിയാണ് വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം അമ്മായിയമ്മയായ സവിത ഷിംഗാര (45) യെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജല്‍നയിലാണു സംഭവം നടന്നത്.
യുവതിയും അമ്മായിയമ്മയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതീക്ഷ അമ്മായിയമ്മയുടെ തല ഭിത്തിയില്‍ ഇടിക്കുകയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു.
സവിത മരിച്ചെന്നു മനസിലാക്കിയ പ്രതീക്ഷ മൃതദേഹം ഒരു ബാഗിലാക്കി മറവു ചെയ്യാന്‍ തീരുമാനിച്ചെങ്കിലും മൃതശരീരത്തിന്റെ ഭാരം കാരണം നടന്നില്ല. തുടര്‍ന്ന് വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.
വീട്ടുടമയാണ് സവിതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതും പോലീസിനെ വിവരം അറിയിച്ചതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതീക്ഷയെ അറസ്റ്റ് ചെയ്തു.