യുവതിയുടെ മരണത്തിൽ ദുരൂഹതയെന്നു ഭർത്താവ്, മൃതദേഹം സംസ്കരിക്കുന്നതു പോലീസ് തടഞ്ഞു; സംഭവം അമ്പലപ്പുഴയില്‍

അ​ന്പ​ല​പ്പു​ഴ: യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്നു ഭ​ർ​ത്താ​വ്. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു പോ​ലീ​സ് ത​ട​ഞ്ഞു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ അ​ന്പി​ളി ഭ​വ​നി​ൽ (വേ​ലി​പ​റ​ന്പ്) ത​ങ്ക​പ്പ​ന്‍റെ മ​ക​ൾ അ​ന്പി​ളി(43)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ ചേ​ർ​ത്ത​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ത​ക​ഴി​യി​ൽ എ​ത്തി​ച്ചു സം​സ്ക​രി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ ഭ​ർ​ത്താ​വ് രാ​ജേ​ഷി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

അ​ന്പി​ളി​യു​ടെ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യ്ക്കു​മെ​തി​രേ​യാ​ണ് രാ​ജേ​ഷ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ന്പി​ളി​യു​ടെ ത​ക​ഴി​യി​ലെ വീ​ട്ടി​ൽ ആ​യി​രു​ന്നു രാ​ജേ​ഷ് താ​മ​സി​ച്ചി​രു​ന്ന​ത്. നാ​ലു വ​ർ​ഷം മു​ന്പു സാ​ന്പ​ത്തി​ക ഇ​ട​പാ​ടി​നെ​ച്ചൊ​ല്ലി അ​ച്ഛ​ൻ ത​ങ്ക​പ്പ​ൻ രാ​ജേ​ഷി​നെ ത​ക​ഴി​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യും അ​ന്പി​ളി​യെ വീ​ട്ടി​ൽ​ത്ത​ന്നെ താ​മ​സി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​ജേ​ഷ് കാ​ക്കാ​ഴ​ത്തെ വീ​ട്ടി​ൽ താ​മ​സ​മാ​ക്കി.

ഇ​ട​യ്ക്കി​ടെ അ​പ​സ്മാ​ര രോ​ഗം വ​രു​ന്ന അ​ന്പി​ളി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ടു ചി​കി​ത്സ ന​ൽ​കാ​തി​രി​ക്കു​ക​യും അ​ന്പി​ളി​യെ രാ​ജേ​ഷി​നെ കാ​ണാ​ൻ സ​മ്മ​തി​ക്കാ​തെ മ​ർ​ദി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നെ​ന്ന് രാ​ജേ​ഷ് ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ചേ​ർ​ത്ത​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ന്പി​ളി ഇ​വി​ടെ വ​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു കാ​ണി​ച്ചാ​ണ് രാ​ജേ​ഷി​ന്‍റെ പ​രാ​തി.

അ​ന്പി​ളി മ​രി​ച്ച വി​വ​ര​വും രാ​ജേ​ഷി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല​ത്രെ. മൃ​ത​ദേ​ഹം ത​ക​ഴി​യി​ൽ എ​ത്തി​യ ശേ​ഷം അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞാ​ണ് രാ​ജേ​ഷ് വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്നാ​ണ് അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. മ​ക്ക​ൾ: രേ​വ​തി, ല​ക്ഷ്മി.

Related posts