ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിനെ തുടര്‍ന്ന് 20കാരിയായ പെണ്‍കുട്ടിയെ അമ്മയാണ് കൊലപ്പെടുത്തിയത്.
കോയമ്പത്തൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. തങ്ങളുടെ സമുദായത്തില്‍പ്പെട്ട ഒരാളുമായി മകളുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലനടന്നത്.
മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.