തീപിടിച്ച അപ്പാർട്ട്മെന്റിൽ നിന്ന് നാല് കുട്ടികളെ രക്ഷിച്ച അമ്മ നാട്ടുകാരുടെ ഹീറോയിനാകുന്നു. തുർക്കിയിലാണ് സംഭവം.
അഞ്ച് നിലയുള്ള അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലായിരുന്നു കുടുംബത്തിന്റെ താമസം. തീപിടിച്ച ഉടനെ പ്രദേശവാസികളുടെ സഹായത്തോടെയാണ് അമ്മ കുട്ടികളെ രക്ഷിച്ചത്.
തീപിടിച്ച ഉടനെ പ്രദേശവാസികൾ താഴെ വലിയ ബ്ലാങ്കറ്റ് വിരിച്ച് പിടിക്കുകയായിരുന്നു. അമ്മ ഓരോ കുട്ടികളെയും കൃത്യമായി ബ്ലാങ്കറ്റിലേക്ക് ഇടുകയായിരുന്നു. നാലു കുട്ടികളെയും ഇങ്ങനെ രക്ഷിച്ചു.
അപ്പോഴേക്കും രക്ഷാപ്രവർത്തകരെത്തി അമ്മയേയും രക്ഷപ്പെടുത്തി. അമ്മയുടെ സമയോചിതമായ ഇടപെടൽ മൂലം കുഞ്ഞുങ്ങൾക്ക് കാര്യമായ പരിക്കേറ്റില്ലെന്ന് അധികൃതർ പറഞ്ഞു.