എ​ന്തി​ന​വ​നോ​ട് ഇ​ത്ര​യും വ​ലി​യ ച​തി ചെ​യ്തു, അ​ല്പം ജീ​വ​ന്‍ ബാ​ക്കി​വ​ച്ചി​രു​ന്നു​വെ​ങ്കി​ല്‍..! ഇ​നി​യൊ​രി​ക്ക​ലും വ​രാ​ത്ത ക​ണ്ണ​നെ കാ​ത്ത് വ​ഴി​യി​ലേ​ക്കു ക​ണ്ണും​ന​ട്ട് അ​മ്മ

കെ.​കെ. അ​ർ​ജു​ന​ൻ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: എ​ന്തി​ന​വ​നോ​ട് ഇ​ത്ര​യും വ​ലി​യ ച​തി ചെ​യ്തു. അ​ല്പം ജീ​വ​ന്‍ ബാ​ക്കി​വ​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ ഈ ​വ​യ​സു​കാ​ല​ത്തു കൂ​ലി​പ്പ​ണി​ക്കു പോ​യി അ​വ​നെ നോ​ക്കു​മാ​യി​രു​ന്ന​ല്ലോ.

ഇ​ന്നു​വ​രെ ഒ​രു തേ​ങ്ങ​പോ​ലും വ​ഴി​യി​ല്‍ ക​ണ്ടാ​ല്‍ എ​ടു​ക്കാ​ത്ത എ​ന്‍റെ മ​ക​നെ ക​ള്ള​ന്‍ എ​ന്നു ചാ​ര്‍​ത്തി ഇ​രു​ന്പു ത​ല്ലി പ​തം​വ​രു​ത്തു​ന്ന​പോ​ലെ അ​ടി​ച്ച് പ​തം വ​രു​ത്തി​യി​ല്ലേ…. ആ ​അ​മ്മ പ​തം​പ​റ​ഞ്ഞ് ക​ര​യു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ഭാ​ഷ​ക​നാ​യ സ​ജീ​ഷ് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന, ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന മ​ണി​ക​ണ്ഠ​ന്‍റെ അ​മ്മ കു​റു​ന്പ​യാ​ണ് ക​ണ്ണീ​ർ​ക്കാ​ഴ്ച​യാ​വു​ന്ന​ത്.

ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്ന​റി​യാ​മെ​ങ്കി​ലും ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ടി​നു മു​ന്നി​ൽ ത​ന്‍റെ മ​ക​നെ​യും കാ​ത്ത് വ​ഴി​യി​ലേ​ക്കു ക​ണ്ണും​ന​ട്ടി​രി​ക്കു​ക​യാ​ണ് കു​റു​ന്പ ഇ​പ്പോ​ഴും.

നി​ർ​ധ​ന പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ക​ണ്ണ​ൻ. പി​താ​വ് കു​ട്ട​പ്പ​ൻ 17 വ​ർ​ഷം മു​ന്പ് മ​രി​ച്ചു. പി​ന്നീ​ട് അ​മ്മ കു​റു​മ്പ കൂ​ലി​പ്പ​ണി ചെ​യ്താ​ണ് മ​ക്ക​ളാ​യ ക​ണ്ണ​ന്‍, ബാ​ല​കൃ​ഷ​ണ​ന്‍, സ​ര​സു എ​ന്നി​വ​രെ വ​ള​ര്‍​ത്തി​യ​ത്.

ബാ​ല​കൃ​ഷ്ണ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ്. സം​സാ​ര​ശേ​ഷി​യി​ല്ല. സ​ര​സു​വും അ​സു​ഖ​ക്കാ​രി​യാ​ണ്. ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ടു നി​ൽ​ക്കു​ന്ന ഭൂ​മി​ക്കു പ​ട്ട​യം പോ​ലു​മി​ല്ല.

അ​ല്പം മ​ദ്യ​പി​ക്കു​മെ​ങ്കി​ലും ആ​ർ​ക്കും ഇ​തു​വ​രെ ഒ​രു അ​ലോ​ഹ്യ​വും ഉ​ണ്ടാ​ക്കാ​ത്ത​യാ​ളാ​യി​രു​ന്നു ക​ണ്ണ​ൻ.

മാ​സ​ങ്ങ​ൾ​ക്കു​മു​ന്പും പ്ര​തി​യാ​യ സ​ജീ​ഷ് ക​ണ്ണ​നെ മ​ർ​ദി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. പ്ര​തി​യു​ടെ സ​ഹോ​ദ​ര​നെ ആ​ക്ര​മി​ക്ക​ണ​മെ​ന്ന്് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​മ്മ​തി​ക്കാ​ത്ത​തി​നാ​യി​രു​ന്നു മ​ർ​ദ​ന​മ​ത്രെ.

പി​ന്നീ​ടു ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സ​ഹോ​ദ​ര​ന്‍ ബാ​ല​കൃ​ഷ്ണ​നെ പ്ര​തി സ​മീ​പി​ച്ചി​രു​ന്നു. പോ​ലീ​സു​കാ​ര​നാ​യ ത​ന്‍റെ സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

അ​ല്ലെ​ങ്കി​ല്‍ നി​ന്‍റെ ചേ​ട്ട​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നു പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കു​റു​മ്പ പ​റ​ഞ്ഞു.

കൊ​ല ന​ട​ന്ന ദി​വ​സം തോ​ട്ടി​ൽ ചൂ​ണ്ട​യി​ടാ​ൻ പോ​യ ക​ണ്ണ​നെ പ്ര​തി ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നു കു​റ​ന്പ പ​റ​യു​ന്നു.

പി​ന്നീ​ടു രാ​ത്രി ക​ണ്ണ​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യാ​ണ് കേ​ട്ട​ത്. പ​ട്ടി​ക​ജാ​തി​ക്കാ​രെ കൊ​ന്നു​ര​സി​ച്ചി​രു​ന്ന ത​മ്പ്രാ​ക്ക​മാ​രെ ക​ണ്ടു​വ​ള​ര്‍​ന്ന ആ​ളാ​ണ് ഞാ​ന്‍.

അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണോ എ​ന്നും വൃ​ദ്ധ​യാ​യ അ​മ്മ ക​ണ്ണീ​ർ തു​ട​ച്ചു​കൊ​ണ്ട് ചോ​ദി​ക്കു​ന്നു.

എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​മാ​റി​യി​രു​ന്ന ക​ണ്ണ​ന്‍റെ മ​ര​ണം വി​ശ്വ​സി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ ഇ​പ്പോ​ഴും.

Related posts

Leave a Comment