കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്നു ലഭിച്ച ആണ്‍കുട്ടിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇന്നു ശിശുക്ഷേമ സമിതിക്കു കൈമാറും.ഇന്നലെ പുലർച്ചെയാണു ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപമുള്ള അമ്മത്തൊട്ടിലിൽ നിന്നു 10 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ലഭിക്കുന്നത്.
കുട്ടി പൂർണ ആരോഗ്യവാനാണെന്നു ജില്ലാ ഡോക്ടർമാർ അറിയിച്ചു. അമ്മത്തൊട്ടിലിൽ നിന്നു ലഭിക്കുന്ന 24-ാമത്തെ കുട്ടിയാണിത്. കഴിഞ്ഞ മാർച്ച് 30നും അമ്മത്തൊട്ടിലിൽ നിന്നു കുട്ടിയെ ലഭിച്ചിരുന്നു. അന്ന് അമ്മത്തൊട്ടിലിന്റെ സെൻസർ തകരാറുമൂലം വാതിൽ തനിയെ തുറക്കാത്തതും അലാറം മുഴങ്ങാത്തതും പരാതിക്ക് ഇടയാക്കിയിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ശിശുക്ഷേമ സമിതി അധികൃതർ എത്തി അമ്മത്തൊട്ടിലിന്റെ തകരാർ പരിഹരിച്ചിരുന്നു.