തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലിൽ ആറു ദിവസം മാത്രം പ്രായമായ കുഞ്ഞ്. അകാലത്തിൽ പൊലിഞ്ഞു പോയ വയനാട് ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരിയുടെ ഓർമയിൽ കുഞ്ഞിന് ഷെഹ് എന്നു പേരിട്ടു.
വെള്ളിയാഴ്ച രാവിലെ പത്തിനാണ് ആറു ദിവസം പ്രായവും 3.2 കിലോഗ്രാം ഭാരവുമുള്ള പൂർണ ആരോഗ്യവതിയായ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചത്. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് കഴിഞ്ഞ ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് സമിതി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചതിനു ശേഷമെത്തുന്ന 14-ാമത്തെ കുഞ്ഞാണ് ഷഹല
സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനുശേഷം ലഭിക്കുന്ന 274-ാ മത്തെ കുട്ടിയാണ് ഷഹല. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 132-ാമത്തെ കുരുന്നും. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി എസ്.പി. ദീപക് അറിയിച്ചു.