ഞാന്‍ പോകില്ല…! ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ പറശിനിക്കടവില്‍ കണ്ടെത്തി; ഭര്‍ത്താവിന്റെ കൂടെ പറഞ്ഞുവിടാനുള്ള ശ്രമത്തില്‍ പോലീസ്

Ammaതളിപ്പറമ്പ്:  ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ തൃശൂര്‍ സ്വദേശിയായ യുവതിയേയും മകനേയും പറശിനിക്കടവില്‍ കണ്ടെത്തി. ഇന്നലെ രാത്രി ക്ഷേത്രപരിസരത്ത് സംശയകരമായി ഇവരെ കണ്ടതിനെതുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. ഭാര്യയേയും കുഞ്ഞിനേയും കാണാതായതിനെതുടര്‍ന്ന് ഭര്‍ത്താവ് തൃശൂര്‍ പോലീസില്‍ ഇതിനകം പരാതി നല്‍കിയിരുന്നു.

സൈബര്‍ സെല്‍ വഴി ഇവര്‍ പറശിനിക്കടവില്‍ ഉണ്ടെന്ന് മനസിലാക്കിയ തൃശൂര്‍ പോലീസ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് പറശിനിക്കടവിലെത്തി കസ്റ്റഡിയിലെടുത്ത ഇരുവരേയും സ്റ്റേഷനില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ഭര്‍ത്താവും യുവതിയുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. ഇവരുടെ കൂടെ പോകില്ലെന്ന് യുവതി പറയുന്നുണ്ടെങ്കിലും പോലീസ് അനുനയിപ്പിച്ച് പറഞ്ഞുവിടാനുള്ള ശ്രമത്തിലാണ്.

Related posts