പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താൻ ആദിവാസി നേതാവ് അമ്മിണി പോലീസ് സുരക്ഷയോടെ നിലയ്ക്കലിലേക്ക്. പൊൻകുന്നം പോലീസ് സ്റ്റേഷനിലെത്തിയ ഇവർക്ക് നിലയ്ക്കൽ വരെ സുരക്ഷ നൽകാമെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
പ്രതിഷേധമൊന്നും പ്രശ്നമല്ലെന്നും തനിക്ക് അയ്യപ്പ ദർശനം നടത്തണമെന്നും അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ദർശനത്തിനെത്തിയ മനിതി സംഘാംഗങ്ങളുമായി പന്പയിൽ എസ്പി ചർച്ച നടത്തുകയാണ്.