തിരുവില്വാമല: ഇത് അമ്മിണി. മനോനില തെറ്റി ആരും സംരക്ഷിക്കാനില്ലാതെ പതിറ്റാണ്ടുകളായി തിരുവില്വാമല ടൗണ്‍ പരിസരത്ത് അലയുന്നു.
ആരെങ്കിലും വച്ചുനീട്ടുന്ന ഭക്ഷണവും കഴിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ ടൗണിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കൈയിലെ ഭാണ്ഡവും പേറി പല തവണ നടക്കും.
അമ്മിണിക്ക് എല്ലാം അറിയാമെങ്കിലും ചില സമയങ്ങളിൽ മനസ് അസ്വസ്ഥമാകുന്പോൾ ചിരിച്ച് കൈ കൊട്ടിയും നൃത്തംവച്ചും നടക്കും.
ചില സമയങ്ങളിൽ അസഭ്യം പറഞ്ഞ് പ്രതിഷേധിക്കുന്നത് ഈ സമൂഹത്തോട് തന്നെയാണ്. ഇന്നലെ വനിതദിനത്തിൽ ആദരിക്കൽ ചടങ്ങ് നടക്കുന്ന സ്ഥലത്തിനു പുറത്തും അകത്ത് നടക്കുന്നതെന്താണെന്നറിയാതെ കുറച്ച് നേരം അമ്മിണി ഉണ്ടായിരുന്നു.
വിശപ്പകറ്റാൻ അൽപം ഭക്ഷണത്തിനായി മാത്രം, ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ…