പ്രായം ഇത്രയുമൊക്കെയായില്ലെ ഈ അമ്മയ്ക്ക് ഇനിയെങ്കിലും അടങ്ങിയൊതുങ്ങി എവിടെയെങ്കിലും ഇരുന്നൂടെ… എന്നുള്ള മക്കളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ പോലും അങ്കമാലി പീച്ചാനിക്കാട് പൈനാടത്ത് അയ്യംപിള്ളി അമ്മിണി പൗലോസിനു നേരമില്ല. കാരണം അിണിയുടെ കൈയ്യും കണ്ണുമെത്തിയില്ലെങ്കിൽ മക്കളെപ്പോലെ സ്നേഹിക്കുന്ന കൃഷിയിടവും പശുവും ആടും താറാവും കോഴിയും മീനുകളുമൊക്കെ പിണങ്ങും. കൃഷിയെന്നാൽ ജീവിതമാർഗം മാത്രമല്ല അമ്മിണിക്ക്, അതിനപ്പുറം ജീവവായുവാണ്.
തെൻറ അറുപത്തിയാറാം വയസിലും പതിനാറു വയസിെൻറ ചുറുചുറുക്കോടെയാണ് അമ്മിണി എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഓർമവച്ച നാൾ മുതൽ ആരംഭിച്ചതാണ് കൃഷിക്കും ആടിനും കോഴിക്കും താറാവിനും മീനിനുമൊപ്പമുള്ള അമ്മിണിയുടെ ജീവിതം. വീടിനോടു ചേർന്നുള്ള സ്ഥലം പോരാതെ വന്നതോടെ വീടിനടുത്തു തന്നെ നാല് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.
നാല് ഏക്കറിൽ നെൽ കൃഷി, എള്ളു കൃഷി, തീറ്റപ്പുൽ കൃഷി, കപ്പ, ചേന, ചേന്പ്, കാച്ചിൽ, കൂർക്ക തുടങ്ങിയ കിഴങ്ങുകളുടെ കൃഷി, പയർ, പടവലം, പാവൽ, വഴുതന, വാഴ തുടങ്ങിയവ…നാടൻ കോഴികൾ, ഗിനി കോഴികൾ, കൾഗം, താറാവ് തുടങ്ങിയ വളർത്തു പക്ഷികൾ… പതിനെട്ടു പശുക്കൾ, മൂന്ന് ആടുകൾ, തിലാപിയ (പിലോപിയ), കട്ള, രോഹു തുടങ്ങിയ ഇനങ്ങളിലുള്ള മീനുകളുടെ കൃഷി… അമ്മിണിയുടെ കൃഷിയിടത്തിലെ വിശേഷങ്ങൾ ഇങ്ങനെ നീളുന്നു…
മക്കൾക്കായി….
മക്കൾ പിറന്നശേഷം അമ്മിണിയ്ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. പഠിക്കാനാഗ്രഹിച്ചിട്ടും സാധിക്കാതെ പോയ തെൻറ ഗതി തെൻറ മക്കൾക്കുണ്ടാകരുത്. അവരെ പഠിപ്പിക്കണം. ആ ലക്ഷ്യം നിറവേറ്റാനായി അമ്മിണി പാറമടയിൽ ജോലിക്കു പോയി. മൂന്നു മക്കളെയും പ്ലസ്ടു വരെ പഠിപ്പിച്ചു. ഇന്ന് അമ്മയ്ക്ക് താങ്ങായി മൂന്നു മക്കളും മരുമക്കളും ആറു കൊച്ചു മക്കളുമുണ്ട്.
കൃഷിയിലേക്ക്
സഹോദരങ്ങളെല്ലാം നല്ല നിലയിലെത്തി. ഭർത്താവിന് കാര്യമായ ജോലിയൊന്നുമില്ല. തെൻറ കഷ്ടപ്പാടുകൾക്കും മാറ്റമില്ല. ഒരു ദിവസം സ്വന്തം വീട്ടിലെത്തി, തനിക്കു വേണ്ടി എന്തെങ്കിലും ചെയ്തു തരണമെന്ന് കരഞ്ഞു പറഞ്ഞത് ഇന്നും അമ്മിണിയുടെ ഓർമയിലുണ്ട്. മകളുടെ സങ്കടം കണ്ട പിതാവ് മാത്തു സ്ഥലം വാങ്ങി വീടുവച്ചു തരാമെന്ന് പറഞ്ഞാശ്വസിപ്പിച്ചു. മൂത്ത സഹോദരിയുടെ സങ്കടം കണ്ട സഹോദരങ്ങളും ബന്ധുക്കളുമെല്ലാം അമ്മിണിയെ സഹായിച്ചു. അങ്ങനെ 59 സെൻറ് സ്ഥലം വാങ്ങി വീടുവച്ചു നൽകി.
ഇതിനിടയിൽ ഭർത്താവിന് റെയിൽവേയിൽ ജോലി ലഭിച്ചു. കല്യാണങ്ങളുടെയും സ്ഥല കച്ചവടത്തിെൻറയും ബ്രോക്കറായി പ്രവർത്തിച്ച് അമ്മിണിയും സന്പാദിക്കാൻ തുടങ്ങി. അങ്ങനെയാണ് നാല് ഏക്കർ സഥലം വാങ്ങുന്നത്. അന്നുമുതൽ കൃഷിയാണ് അമ്മിണിയുടെ ലോകം. ചെറിയ തോതിൽ ആരംഭിച്ച് ഇന്നത്തെ നിലയിലേക്ക് എത്തി.
ജൈവകൃഷിയാണ് അമ്മിണി ചെയ്യുന്നത്. ഒരു പ്രദേശത്തിെൻറ പാൽ, പച്ചക്കറി, മുട്ട, കോഴിയിറച്ചി, മീൻ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ അമ്മിണിയ്ക്കും അമ്മിണിയുടെ അദ്ധ്വാനത്തിനും കഴിയുന്നുണ്ട്. പ്രായത്തിെൻറ അവശതകളൊന്നും അമ്മിണിയെ തേടിയെത്തിയിട്ടില്ല. വിശ്രമത്തിനായി സമയം നീക്കിവയ്ക്കാറുമില്ല.
അങ്കമാലി നഗരസഭ നല്ല പിന്തുണ തനിക്കു നൽകുന്നുണ്ടെന്ന് അമ്മിണി പറഞ്ഞു. പശു തൊഴുത്തും മീൻ കുളവും നിർമിക്കാൻ നഗരസഭ സാന്പത്തിക സഹായം നൽകി. മീൻ കുഞ്ഞുങ്ങളെയും തന്നു. എന്ത് ആവശ്യത്തിനു ചെന്നാലും വേണ്ട സഹായങ്ങൾ അധികാരികൾ വേഗത്തിൽ ചെയ്തു തരാറുണ്ട്. അവരുടെ പിന്തുണ തെൻറ വിജയത്തിനുള്ള വലിയൊരു കാരണമാണെന്നും അമ്മിണി പറഞ്ഞു. നഗരസഭ ചെയർപേഴ്സണ്‍ ഗ്രേസി, അങ്കമാലി കൃഷിഭവനിലെ ഉദ്യോഗസ്ഥരായ ജോയി, നികേഷ്, ഷൈനി തുടങ്ങിയവർ നൽകുന്ന പിന്തുണ വലുതാണെന്നും അമ്മിണി പറയുനനു.
വീടുകളാണ് വിപണി
അമ്മിണി ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ വാങ്ങിക്കാൻ എപ്പോഴും ആളുകളുണ്ട്. സമീപത്തെ 200 വീടുകളിൽ പാൽ കൊടുക്കുന്നുണ്ട്. പാൽ വാങ്ങിക്കുന്ന വീട്ടുകാർ തന്നെയാണ് പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമെല്ലാം വാങ്ങിക്കുന്നത്. പച്ചക്കറികൾ വിപണനം ചെയ്യാനായി ഈ കൊല്ലം മുതൽ അങ്കമാലി നഗരസഭയ്ക്കു കീഴിൽ ഒരു കട തുടങ്ങാൻ കർഷകരെല്ലാവരും കൂടെ ഉദേശിക്കുന്നുണ്ടെന്ന് അമ്മിണി പറയുന്നു.
മീൻ വീട്ടാവശ്യത്തിന് ഉപയോഗിക്കുകയും അതോടൊപ്പം ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്നു. കോഴി, താറാവ് എന്നിവയുടെ മുട്ടകളും വിൽക്കുന്നുണ്ട്. അതും അടുത്തുള്ള വീട്ടുകാർ തന്നെയാണ് വാങ്ങിക്കുന്നത്. പൂവൻകോഴിയെയും ഇവർ തന്നെയാണ് വാങ്ങിക്കാറ്. ജ്യോതി, പൊൻമണി എന്നീ വിത്തിനങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോയിലാണ് കൊടുക്കുന്നത്. കഴിഞ്ഞ വർഷം ഒന്നര ലക്ഷം രൂപയുടെ നെല്ലു വിറ്റു. ഇത്തവണത്തെ കൊയ്ത്ത് അടുക്കാറായിട്ടുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് അമ്മിണി. കൊയ്ത്തു കഴിഞ്ഞാൽ പയർ കൃഷി ചെയ്യും .
കൃഷിയിൽ നിന്ന് മെച്ചപ്പെട്ട വരുമാനമാണ് ലഭിക്കുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള വരുമാനം ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. കൂടുതൽ വിളവു കിട്ടുന്ന സമയത്ത് കടകളിലേക്ക് ഉ്തപന്നങ്ങൾ നൽകാറുണ്ട്. സഹായത്തിനായി ഒരാളെ കൂടെയുണ്ടാകാറുള്ളു. കൊയ്ത്തിെൻറ കാലമാകുന്പോൾ ഒന്നോ രണ്ടോ ആളുകൾ കൂടുതലുണ്ടാകും. ആളുകളെ ഏൽപ്പിച്ചു കൃഷി ചെയ്യുന്നതിനെക്കാൾ അമ്മിണിയ്ക്കു തൃപ്തി സ്വയം ചെയ്യുന്ന കൃഷിയാണ്.
അംഗീകാരങ്ങൾ
അമ്മിണിയുടെ അദ്ധ്വാനത്തിന് നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. അങ്കമാലി നഗരസഭയുടെ സംയുക്ത കൃഷിയ്ക്കുള്ള 2010/ 11 ലെ അവാർഡ്, 201213ൽ മികച്ച വനിത കർഷക പുരസ്കാരം എന്നിവയും അമ്മിണിക്കു ലഭിച്ചു. കുടുംബശ്രീയും വിവിധ ക്രൈസ്തവ സംഘടനകളും അമ്മിണിയുടെ അധ്വാന മികവിനെ ആദരിച്ചിട്ടുണ്ട്.
ഉൗട്ടി, കൊടൈക്കനാൽ, കോയന്പത്തൂർ, ഏർക്കാട് എന്നിവിടങ്ങളിലെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ നഗരസഭ കൊണ്ടു പോകുന്ന കർഷകസംഘത്തിലെ സ്ഥിരം അംഗമാണ് ഇവർ. ഒക്ടോബറിൽ മലേഷ്യയ്ക്കു പോകാനുള്ള തയ്യാറെടുപ്പിലാണ് അിണി. അഞ്ചു ദിവസത്തേയ്ക്കാണ് കർഷകരെ മലേഷ്യ സന്ദർശിക്കാനായി നഗരസഭ കൊണ്ടു പോകുന്നത്.
കുടുംബം
എൽദോ, സോയി, ഷിബി എന്നിവരാണ് അമ്മിണിപൗലോസ് ദന്പതികളുടെ മക്കൾ. സാലി, ബേബി, സജി എന്നിവരാണ് മരുമക്കൾ. ബേസിൽ, അലക്സ്, ചിഞ്ചു, ചിത്തു, ആൽബിൻ, എൽബിൻ എന്നിവരാണ് കൊച്ചുമക്കൾ.
കൃഷിയോട് തോന്നിയ ഇഷ്ടം
അമ്മിണിക്ക് കൃഷിയോടുള്ള ഇഷ്ടം ബാല്യം മുതൽ തുടങ്ങിയതാണ്. ന്ധതുറവൂരാണ് എെൻറ വീട്. ഞങ്ങൾ എട്ടു മക്കളായിരുന്നു, ഒരാണും ഏഴു പെണ്ണും. ഞാനാണ് മൂത്തയാൾ. അതുകൊണ്ടുതന്നെ ഉത്തരവാദിത്വങ്ങൾ കൂടുതലും എനിക്കായിരുന്നു. പഠിക്കാൻ ഏറെ ആശിച്ചെങ്കിലും മൂന്നാം ക്ലാസിൽ പഠനം നിർത്തി. ഓർമ്മവച്ച നാൾമുതൽ കൃഷിപണിയെടുക്കുന്ന അപ്പനെയാണ് ഞാൻ കണ്ടത്. അപ്പനൊപ്പം കൃഷിയിടത്തിലും അയ്ക്കൊപ്പം അടുക്കളയിലും സഹായിയായി ഞാൻ മാറി. അന്നു മുതൽ പണിയെടുക്കുന്നത് എെൻറ ശീലമാണ്. കൃഷിയോട് മക്കളോടെന്നപോലെ സ്നേഹവും അമ്മിണി പറഞ്ഞു.
വിവാഹം കഴിഞ്ഞ് പീച്ചാനിക്കാടുള്ള ഭർത്താവിെൻറ വീട്ടിലെത്തിയപ്പോഴും ആ ഇഷ്ടത്തിന് ഒരു മാറ്റവും ഉണ്ടായില്ല. ഭർത്താവിെൻറ വീട്ടിൽ അഞ്ചു മക്കളായിരുന്നു. അയില്ലാതെ വളർന്ന അഞ്ചു മക്കൾക്കിടയിലേക്ക് എത്തിയപ്പോൾ ഉത്തരവാദിത്തങ്ങൾ കൂടി. വീട്ടിൽ വലിയ സാന്പത്തിക സ്ഥിതിയൊന്നുമില്ലായിരുന്നു. പക്ഷേ, ആ കഷ്ടപ്പാടുകളെയെല്ലാം അതിജീവിച്ചാണ് താൻ ഇവിടെ വരെയെത്തിയതെന്ന് അമ്മിണി ഓർക്കുന്നു.
നൊമിനിറ്റ ജോസ്