ഭര്‍തൃവീട്ടില്‍ യുവതിയുടെ ദുരൂഹ മരണം! സ്ത്രീധനം കുറഞ്ഞെന്ന കാരണത്താല്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുമ്പുതന്നെ പീഡനം തുടങ്ങിയെന്ന് ബന്ധുക്കള്‍; ഭക്ഷണം കഴിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലത്രേ

കൊ​ല്ലം: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ബ​ന്ധു​ക്ക​​ൾ. കു​ണ്ട​റ പെ​രു​ന്പു​ഴ വ​ഞ്ചി​മു​ക്ക് കോ​ട്ടൂ​ർ വീ​ട്ടി​ൽ ലീ​ബ​യു​ടെ മ​ക​ൾ അ​മ്മു (21) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് എ​ഴു​കോ​ൺ ഈ​ലി​യോ​ട് മോ​ഹ​ന​വി​ലാ​സ​ത്തി​ൽ പ​ണി​ക്ക​ർ സ​ജി​ത്ത് സ​തീ​ശ​ന്‍റെ വീ​ട്ടി​ൽ വ​ച്ച് മാ​ർ​ച്ച് 21നാ​ണ് അ​മ്മു​വി​നെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. തൂ​ങ്ങി​മ​രി​ച്ചു എ​ന്നാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് മാ​താ​വ് ലീ​ബ​യും സ​ഹോ​ദ​രി മാ​ളു​വും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ സ്വ​ർ​ണ​വും പ​ണ​വും കു​റ​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ അ​മ്മു​വി​ന് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രി​ൽ നി​ന്ന് നി​ര​ന്ത​ര പീ​ഡ​നം ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. 2017 മേ​യ് ഏ​ഴി​നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച ക​ഴി​യും മു​ന്പു​ത​ന്നെ ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് പീ​ഡ​നം തു​ട​ങ്ങി​യ​താ​യി മാ​താ​വും സ​ഹോ​ദ​രി​യും കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ല​പ്പോ​ഴും ഭ​ക്ഷ​ണം കൃ​ത്യ​മാ​യി ക​ഴി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല​ത്രേ.

അ​മ്മു സ​ഹോ​ദ​രി​യോ​ടും മാ​താ​വി​നോ​ടും ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് പോ​ലും ഭ​ർ​തൃ​വീ​ട്ടു​കാ​ർ വി​ല​ക്കി​യി​രു​ന്നു. അ​മ്മു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് സ​ജി​ത്ത്, പി​താ​വ് സ​തീ​ശ​ൻ, മാ​താ​വ് രെ​ജി, സ​ഹോ​ദ​രി ജി​ത്യ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി എ​ഴു​കോ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​തി​ക​ളു​ടെ സ്വാ​ധീ​നം കാ​ര​ണ​മാ​ണ് അ​റ​സ്റ്റ് ന​ട​ക്കാ​ത്ത​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഈ ​സാ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ലോ​ക്ക​ൽ പോ​ലീ​സി​ൽ നി​ന്ന് മാ​റ്റി മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഡി​ജി​പി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts