ബുദ്ധി ഉപദേശിച്ചത് അമ്മു! സഹകരണബാങ്ക് കൊള്ളയടിക്കാന്‍ ബുദ്ധി ഉപദേശിച്ചതും തന്ത്രം മെനഞ്ഞതും പെണ്‍ബുദ്ധി, ഒടുവില്‍ കുടുക്കിയത് പോലീസ് ബുദ്ധിയും

sexകുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരത്തുവച്ച് കൊടുംക്രിമിനല്‍ സംഘം പിടിയിലായത്. പാങ്ങോട് സര്‍വീസ് സഹകരണബാങ്ക് കുത്തിത്തുറന്ന് മുന്നൂറു പവനും ഒന്നരലക്ഷം രൂപയും കവര്‍ന്ന സംഘമായിരുന്നു അത്. സംഘത്തലവന്‍ മെറിന്‍ സ്വീറ്റിന്‍ എന്ന കൊടുംക്രിമിനല്‍. പതിവില്‍നിന്ന് വ്യത്യസ്തമായി അന്വേഷണം അവസാനഘട്ടത്തിലേക്കെത്തിയപ്പോള്‍ പോലീസിന് ഒരുകാര്യം മനസിലായത്. ബാങ്ക് കൊള്ളയ്ക്കു പിന്നില്‍ പെണ്‍ബുദ്ധിയുണ്ട്. പക്ഷേ ആരെന്നു പിടിയിലായവര്‍ പറയുന്നില്ല. ഒടുവില്‍ ആ അജ്ഞാത യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. അക്കഥ ഇങ്ങനെ….

തെന്മല സ്വദേശിയായ ഷൈജുവും കൂട്ടരും പെട്ടെന്ന് പണം കണ്ടെത്താനാണ് ബാങ്ക് മോഷണം എന്ന ആശയത്തിലേക്കെത്തുന്നത്. ആദ്യം നടത്തിയ മൂന്നു മോഷണങ്ങളും പക്കാ ഫ്‌ളോപ്പായി. ഷൈജുവിന്റെ വീട്ടില്‍ വച്ചായിരുന്നു ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നത്. മോഷണങ്ങള്‍ തുടര്‍ച്ചയായി പിഴയ്ക്കുന്നതില്‍ ദു:ഖിതരായിരിക്കുമ്പോഴാണ് അമ്മുവിന്റെ എന്‍ട്രി. ഷൈജുവിന്റെ ഭാര്യയാണ് സുന്ദരിയായ അമ്മു. ഭര്‍ത്താവിന്റെ കവര്‍ച്ചകള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം. ഏതു ബാങ്ക് ഇനി മോഷണത്തിനായി തെരഞ്ഞെടുക്കുമെന്ന് ചിന്തിച്ചിരിക്കെ അമ്മുവാണ് പാങ്ങോട് സര്‍വീസ് സഹകരണ ബാങ്കിനെക്കുറിച്ച് പറയുന്നത്.

പാങ്ങോട് ബാങ്കിനെ ലക്ഷ്യം വയ്ക്കാന്‍ അമ്മുവിനെ പ്രേരിപ്പിച്ചത് അവിടുത്തെ തിരക്കായിരുന്നു. ഇഷ്ടം പോലെ പണവും സ്വര്‍ണവും അവിടെയുണ്ടാകുമെന്ന് അവര്‍ക്കറിയാമായിരുന്നു. തൊട്ടടുത്തദിവസം അമ്മു ഭര്‍ത്താവിനൊപ്പം ബാങ്കിലെത്തി. സിസിടിവി ക്യാമറ ഉണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ക്യാമറയുടെ ഉപദ്രവമുണ്ടാകില്ലെന്ന് മനസിലായതോടെ പുറത്തേക്കുള്ള വാതിലും സ്‌ട്രോംഗ് റുമിന്റെ സ്ഥാനവും മനസിലാക്കി മടങ്ങി. രണ്ടുദിവസം കഴിഞ്ഞ് സംഘം കൂളായി മോഷണവും നടത്തി. പോലീസ് പിടിച്ചാലും പരസ്പരം ഒറ്റരുതെന്ന നിബന്ധനയും വച്ചു.

ഇനി പറയാന്‍ പോകുന്നത് അമ്മു കുടുങ്ങിയതിനെപ്പറ്റിയാണ്. ബാങ്ക് മോഷണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഷൈജുവും കൂട്ടരും പിടിയിലായി. മെറിന്‍ സ്വീറ്റിന്‍ മാത്രം രക്ഷപ്പെട്ടു. എന്നാല്‍ ഷൈജു മെറിന്റെ പേര് പറഞ്ഞതോടെ ഇയാളും പിടിയിലായി. തന്നെ ചതിച്ച ഷൈജുവിന് പണികൊടുക്കാനാണ് ഇയാള്‍ അമ്മുവിനെക്കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്.

 

Related posts