നെടുമങ്ങാട്: യുവതിയും യുവാവും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ വാടകയ്ക്കു താമസിക്കുന്ന ആനാട് സ്വദേശികളായ അഭിലാഷ് ( 38), ബീന (30) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം.സംഭവ സമയം വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആറുവയസുള്ള മകളാണ് ഇരുവരും തീകൊളുത്തിയ വിവരം സമീപത്തെ ഫ്ലാറ്റിലെ താസക്കാരെ അറിയിച്ചത്.
തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല രണ്ട് പേരുടേയും മൃതദേഹങ്ങൾ രണ്ട് മുറികളിലായാണ് കാണപ്പെട്ടത്.
ഗൾഫിലായിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇവർ തമ്മിൽ ഇന്നലെയും സംഭവദിവസവും വഴക്കിട്ടതായി മകൾ പറഞ്ഞു.
വഴക്കിനിടയിൽ ബിന്ദു മണ്ണെണ്ണ എടുത്ത് മൂവരുടേയും ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് തീപ്പെട്ടി ഉരക്കാൻ തുടങ്ങിയപ്പോൾ മകൾ പുറത്തേക്കിറങ്ങിയോടി സമീപത്തുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു.
ബിന്ദുവിന്റെ ആദ്യവിവാഹ ബന്ധം വേർപെടുത്താൻ കോടതിയിൽ കേസ് നടക്കുകയാണ്. ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും.
മതാചാരപ്രകാരം വിവാഹം കഴിച്ചിരുന്നു. ഉഷ ദാമോദരൻ ദമ്പതികളുടെ മകളാണ് ബിന്ദു. ശിവരാമന്റെയും ശകുന്തളയുടെയും മകനാണ് അഭിലാഷ്.