ഹണിട്രാപ്പ്! എഎസ്ഐമാരെ സ്ഥലം മാറ്റിയതിനു പിന്നിൽ പടലപ്പിണക്കം; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ എ​എ​സ്ഐ​മാ​രെ മ​നഃ​പൂ​ർ​വം കു​ടു​ക്കി​യ​താ​ണെ​ന്നും ആരോപണം

കോ​ട്ട​യം: ഹ​ണി​ട്രാ​പ്പ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് പി​ടി​യി​ലാ​കാ​നു​ള്ള കോ​ട്ട​യ​ത്തെ ഗു​ണ്ടാ​ത​ല​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ൽ കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു എ​എ​സ്ഐ​മാ​രെ സ്ഥ​ലം മാ​റ്റി​യ​തി​നു പി​ന്നി​ൽ പോ​ലീ​സി​ലെ പ​ട​ല​പ്പിണ​ക്കം.

ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ എ​എ​സ്ഐ​മാ​രെ മ​നഃ​പൂ​ർ​വം കു​ടു​ക്കി​യ​താ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഗു​ണ്ടാ​ത​ല​വ​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ഇ​യാ​ളു​ടെ കാ​മു​കി​യേ​യും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല.

നി​ല​വി​ൽ ഹ​ണി​ട്രാ​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത ഗു​ണ്ടാ​ത​ല​വ​നെ​ക്കു​റി​ച്ചു യാ​തൊ​രു സൂ​ച​ന​യു​മി​ല്ലാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

അ​തേ​സ​മ​യം ഗു​ണ്ടാ​ത​ല​വ​ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​ട്ടു​ള്ള അ​ടു​പ്പം മൂ​ല​മാ​ണ് അ​റ​സ്റ്റ് വൈ​കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു ഗു​ണ്ടാ​ത​ല​വ​ന്‍റെ ര​ഹ​സ്യ കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഗു​ണ്ടാ​ത​ല​വ​നു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടെ​ന്ന കാ​ര​ണ​ത്താ​ൽ എ​എ​സ്ഐ​മാ​രെ സ്ഥ​ലം​മാ​റ്റി​യ​തു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ഗു​ണ്ടാ​ത​ല​വ​നു​ള്ള ബ​ന്ധം പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment