കാട്ടുതീ മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ പേടി സ്വപ്നമാണ്. ദിവസങ്ങളോളവും മാസങ്ങളോളവും നീണ്ടുനിൽക്കുന്ന കാട്ടുതീ ഹെക്ടർ കണക്കിന് സ്ഥലത്തെ ജീവജാലങ്ങളെയാണ് ചുട്ടുകരിക്കുന്നത്.
വലിയ സന്നാഹങ്ങളാണ് കാട്ടുതീ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്. എന്നാൽ പലപ്പോഴും അവ വിജയിക്കാൻ കാലതാമസമെടുക്കുകയാണ് പതിവ്.
എന്നാൽ പ്രകൃതിയുടെ ഇടപെടൽ ഉണ്ടായാൽ കാട്ടുതീ പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയും. വലിയ മഴ പെയ്താൽ കാട്ടുതീയെ വരുതിയിലാക്കാൻ കഴിയും.
അത്തരമൊരു സംഭവമാണ് ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ സിമ്ലിപാല്‍ ദേശീയോദ്യോനത്തില്‍ നിന്നു വരുന്നത്.
ഏതാനം ദിവസമായി ഇവിടെ കാട്ടുതീ പടർന്നിരിക്കുകയായിരുന്നു. വനംവകുപ്പ് ഒരു വിധത്തിൽ തീ നിയന്ത്രണ വിധേയമാക്കി.
ഇതിനിടെയാണ് വേനല്‍മഴയെത്തിയത്. മഴയെ ആസ്വദിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സ്നേഹ ദൾ എന്ന ഉദ്യോഗസ്ഥയാണ് മഴയത്ത് നൃത്തം ചെയ്യുന്നത്. പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുന്നത്.
രണ്ടുലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. പതിനായിരക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.