വിശാഖപട്ടണം: അനധികൃത ദത്ത് സംബന്ധിച്ച കേസില്‍ പരാതിക്കാരിയായ അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെത്തി ഉദ്യോഗസ്ഥ സംഘം ഏറ്റെടുത്തു.
ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥര്‍ക്കാണ് ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഉദ്യോഗസ്ഥർ കുഞ്ഞിനെ ഏറ്റെടുത്തത്. കുഞ്ഞിനെ ഞായറാഴ്ച കേരളത്തിലെത്തിക്കുമെന്നാണ് സൂചന.
കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം.