കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പതിനാലുവയസുകാരൻ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം രോഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചതോടെ വടക്കൻ കേരളത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
കാട്ടിലെ കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് പതിനാലുകാരന് രോഗബാധയുണ്ടായതെന്നാണ് സംശയം. കുട്ടിക്ക് രോഗലക്ഷണം തുടങ്ങി 24 മണിക്കൂറിനുള്ളിൽ കുട്ടിക്ക് ചികിൽസ തുടങ്ങിയിരുന്നു.
ഒന്നരമാസത്തിനിടെയാണ് കണ്ണൂരും മലപ്പുറത്തും കോഴിക്കോടും മൂന്ന് കുട്ടികൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
വ്യത്യസ്ത സ്ഥലങ്ങളിലെ പൊതുകുളങ്ങളിൽ കുളിച്ചതിനെ തുടർന്നാണ് മൂന്ന് കുട്ടികൾക്കും രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.