ജോർജിയ: അമേരിക്കയിൽ ഭിന്നശേഷിക്കാരനായ രോഗിയുടെ തലയിലിരുന്നു ഡാൻസ് കളിക്കുന്ന വീഡിയോ ചിത്രീകരിച്ച് ടിക്ക് ടോക്കിൽ പങ്കുവച്ച 19കാരിയായ നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു.
ടിക്ക് ടോക്കിൽ പങ്കുവച്ച വീഡിയോ വൈറലാകുകയും നഴ്സ് ലുക്രീഷ്യ കൊർമാസ കോയാനെതിരേ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ജോർജിയ ലോഗൻവില്ലിയിലെ രോഗിയുടെ വസതിയിലാണു സംഭവം.
സ്റ്റെതസ്കോപ് കഴുത്തിലിട്ട് നഴ്സിന്റെ യൂണിഫോം ധരിച്ച ലുക്രീഷ്യ ഭിന്നശേഷിക്കാരനായ രോഗിയുടെ തലയിലിരുന്ന് ഡാൻസ് ചെയ്യുന്നതു ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ജനുവരി 23നാണ് വീഡിയോ ലോഗൻവില്ലെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 28ന് ലുക്രീഷ്യയെ അറസ്റ്റ് ചെയ്ത് വാൾട്ടൺ കൗണ്ടി ജയിലിൽ റിമാൻഡ് ചെയ്തു. ആറരലക്ഷത്തോളം രൂപ ബോണ്ട് നൽകിയാണ് യുവതി പിന്നീട് ജാമ്യത്തിൽ ഇറങ്ങിയത്.