ഒരേ സമയം രണ്ടു ഭാര്യമാരും ഗര്ഭിണികളായതിനെത്തുടര്ന്നാണ് യൂട്യൂബര്‍ അമ്രാന്‍ മാലിക് വാര്‍ത്തകൡ ഇടംപിടിച്ചത്.
ഇതേത്തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളാണ് അമ്രാനു നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിനു പിന്നാലെ രണ്ടു ഭാര്യമാരുടെയും ഗര്‍ഭകാല വിശേഷങ്ങളുമായി അമ്രാന്‍ സജീവമായി.
ഇവരുടെ കുടുംബവിശേഷങ്ങള്‍ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇപ്പോഴിതാ രണ്ടു ഭാര്യമാര്‍ക്ക് തുണയായി അമ്രാന്‍ മൂന്നാമത് കല്യാണം കഴിച്ചതോടെയാണ് കളി കാര്യമായത്.
പുതിയൊരു യുവതിയെയും കൊണ്ട് വീട്ടിലെത്തിയ അമ്രാനെക്കണ്ട് ഭാര്യമാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ ഇതൊരു പ്രാങ്ക് ആയിരുന്നെന്ന് അമ്രാന്‍ പിന്നീട് വെളിപ്പെടുത്തി.
ഭാര്യമാരെ പറ്റിക്കാന്‍ പോകുകയാണെന്നും എങ്ങനെയാണ് ഇതു ചെയ്യുന്നതെന്നും വീഡിയോയുടെ തുടക്കത്തില്‍ അമ്രാന്‍ പറയുന്നു.
ഭാര്യമാര്‍ അറിയാതെ വീടിനകത്ത് കാമറ വെയ്ക്കുന്നു. ഇതിനുശേഷം വരണമാല്യം അണിഞ്ഞ് ഒരു യുവതിക്കൊപ്പം വീട്ടിലേക്ക് വരുന്ന അമ്രാന്‍ താന്‍ വീണ്ടും വിവാഹിതനായെന്നു പറയുന്നു.
വളരെ രൂക്ഷമായാണ് ഭാര്യമാര്‍ ഇതിനോട് പ്രതികരിച്ചത്. കുറച്ചു നേരത്തിനുശേഷം ഇതൊരു പ്രാങ്ക് ആയിരുന്നെന്ന് അമ്രാന്‍ വെളിപ്പെടുത്തി.
എന്നാല്‍ അതിനുശേഷവും ഭാര്യമാര്‍ അമ്രാനോട് ദേഷ്യപ്പെടുകയും വീടിന് പുറത്താക്കുമെന്ന് പറയുകയും ചെയ്യുന്നു. പിന്നീട് അമ്രാന്‍ അവരെ ആശ്വസിപ്പിക്കുകയും മാപ്പു പറയുകയും ചെയ്യുന്നു.
സമ്മിശ്ര പ്രതികരണങ്ങളാണ് അമ്രാന്റെ വീഡിയോയ്ക്ക് ലഭിച്ചത്. ഗര്‍ഭകാല ഇത്തരം പ്രാങ്കുകള്‍ നല്കി ഭാര്യമാരെ സമ്മര്‍ദത്തിലേക്ക് തള്ളിയിടുന്നത് ജനിക്കാന്‍ പോകുന്ന കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന വിമശനമാണ് ചിലര്‍ ഉന്നയിച്ചത്.
എന്നാല്‍ കുടുംബം മുഴുവന്‍ അഭിനയിക്കുകയാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. പായല്‍ ആണ് അമ്രാന്റെ ആദ്യ ഭാര്യ. 2011ലായിരുന്നു വിവാഹം.
ഈ ബന്ധത്തില്‍ ചിരായു മാലിക് എന്നൊരു മകനുണ്ട്. 2018ല്‍ പായലിന്റെ സുഹൃത്തായ കൃതികയെ അമ്രാന്‍ ജീവിതസഖിയാക്കി.
എല്ലാവരും ഒന്നിച്ചൊരു വീട്ടിലാണ് ഇപ്പോള്‍ താമസം. ഇന്‍സ്റ്റഗ്രാമില്‍ 16 ലക്ഷവും യുട്യൂബില്‍ 23 ലക്ഷവും ഫോളോവേഴ്സ് അമ്രാനും കുടുംബത്തിനുമുണ്ട്.