കാലിഫോർണിയ : അത്താഴവിരുന്നിനിടെയുണ്ടായ വഴക്കിനെ തുടർന്ന് കുട്ടികളുടെ മുന്നിൽവച്ചു ഭാര്യയെ വെടിവച്ചു കൊലപെടുത്തിയ ഭർത്താവ് അറസ്റ്റിൽ.
.
മാർച്ച് 6 ന് രാത്രി 7.30ഓടെ കാലിഫോർണിയയിലെ ഡാലി സിറ്റിയിൽ മൂന്നും നാലും വയസുള്ള രണ്ട് കുട്ടികളുടെ മുന്നിൽ വച്ചാണ് ഫ്രാൻസെസ് കേന്ദ്ര ലൂസെറോയെ (27), ഭർത്താവ് റോമിയർ നരാഗ് (27) വെടിവച്ചു കൊലപെടുത്തിയത്.
രാത്രിഭക്ഷണം കഴിച്ച് വീട്ടിലേക്ക് തിരികെ വരുന്നതിനിടെ ഇരുവരു തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഭർത്താവ് യുവതിക്ക് നേരെ നിറയൊഴിച്ചു. മൂന്നും നാലും വയസുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം.
വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതിക്ക് വെടിയേറ്റു. ലൂസെറോയ്ക്ക് നാലുതവണ വെടിയേറ്റതായി ഡെയ്ലി സിറ്റി പോലീസ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കൊലപാതകം, കുട്ടികളെ അപായപ്പെടുത്തൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ ഭർത്താവിനെതിരെ ചുമത്തി.
ജയിലിൽ കഴിയുന്ന നരാഗിനെ മാർച്ച് 16 ന് കോടതിയിൽ ഹാജരാക്കും. കുട്ടികൾ യുവതിയുടെ കുടുംബത്തിന്റെ സംരക്ഷണയിൽ കഴിയുകയാണ് .