പാലക്കാട്: അമൃത എക്സ്പ്രസിനു പുറമേ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു കൂടി കൊല്ലങ്കോടും പുതുനഗരത്തും സ്റ്റോപ്പ് അനുവദിക്കാവുന്നതാണെന്ന തീരൂമാനം ദക്ഷിണ റെയിൽവേ സോണൽ ഓഫീസ് റെയിൽവേ ബോർഡിനെ അറിയിച്ചിട്ടുള്ളതായി എംപി പറഞ്ഞു.ബോർഡിന്റെ അന്തിമതീരുമാനം വരുന്നതോടെ രണ്ടു ട്രെയിനുകൾക്കും കൊല്ലങ്കോട്, പുതുനഗരം എന്നിവിടങ്ങളിൽ സ്റ്റോപ്പാകും.
സോണൽ ഓഫീസ് തീരുമാനമെടുത്താൽ പിന്നെ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിക്കുകയെന്നത് ഒൗപചാരിക നടപടിക്രമം മാത്രമാണ്. സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ജനപ്രതിനിധികളുടെ നേതൃത്വത്തി്ൽ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തടയൽ ഉൾപ്പെടെയുള്ള വലിയ ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നിരുന്നു.
സമരത്തെത്തുടർന്ന് കൊല്ലങ്കോട് അമൃതഎക്സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കുമെന്ന് എം.ബി.രാജേഷ് എംപി.ക്കും പി.കെ.ബിജു എംപിക്കും റെയിൽവേ അധികൃതർ ഉറപ്പുനല്‍കിയിരുന്നു. എന്നാൽ ഈ ഉറപ്പു പാലിക്കുന്നതിൽ കാലതാമസമുണ്ടായി. ജനറൽ മാനേജരുമായും ഡിവിഷണൽ മാനേജരുമായും ഇക്കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷിച്ചപ്പോഴാണ് ഇത് സംബന്ധിച്ച തീരുമാനമായ കാര്യം അറിയിച്ചത്.